തോൽവിക്കൊപ്പം മറ്റൊരു മോശം റെക്കോർഡും; കൊമ്പൻമാർക്ക് നിരാശ
ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിനെ 3-1ന് പരാജയപ്പെടുത്തി ബെംഗളൂരു എഫ്സി. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരുടെ മുന്നിൽ നിന്നും വിജയം തട്ടിപ്പറിച്ച് എടുക്കുകയായിരുന്നു ബെംഗളൂരു.

ഈ മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്സിന് ക്ലീന്‍ ഷീറ്റ് നഷ്ടമായിരുന്നു. ഇതോടെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ ക്ലീൻ ഷീറ്റുകൾ ഇല്ലാതെ കളിക്കുന്ന ടീമായി മാറാനും കേരളത്തിന് സാധിച്ചു. നീണ്ട 17 മത്സരങ്ങളിലാണ് കേരളം ക്ലീൻ ഷീറ്റുകൾ സ്വന്തമാക്കാതെ മത്സരങ്ങൾ പൂർത്തിയാക്കിയത്.
ബെംഗളൂരുവിനായി പെരേര ഡയസ് ആണ് ആദ്യ ഗോൾ നേടിയത്. എന്നാൽ ആദ്യപകുതിയുടെ ഇൻജുറി ടൈമിൽ ലഭിച്ച പെനാൽറ്റി കൃത്യമായി പോസ്റ്റിന്റെ വലയിൽ എത്തിച്ചുകൊണ്ട് ജിമിനെസ് കേരളത്തിന് സമനില നൽകി. എന്നാൽ രണ്ടാം പകുതിയിൽ ഇരട്ട ഗോൾ നേടിക്കൊണ്ട് മെൻഡസ് കേരള ബ്ലാസ്റ്റേഴ്സിന് പരാജയത്തിലേക്ക് തള്ളി വിടുകയായിരുന്നു.
വിജയത്തോടെ ആറു മത്സരങ്ങളിൽ നിന്നും അഞ്ചു വിജയവും ഒരു സമനിലയും അടക്കം 16 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ് ബെംഗളൂരു എഫ്.സി. മറുഭാഗത്ത് ഇത്രതന്നെ മത്സരങ്ങളിൽ നിന്നും രണ്ടു വീതം വിജയവും തോൽവിയും സമനിലയുമായി 8 പോയിന്റുമായി ആറാം സ്ഥാനത്തുമാണ് ബ്ലാസ്റ്റേഴ്സ്.